വെള്ളറട: കന്യാകുമാരി ജില്ല മലയാള സമാജത്തിന്റെ ജൂലായ് മാസത്തെ സാഹിത്യവേദി കുഴിത്തുറ മലയാള ഭവനിൽ നടന്നു. ചിതറാൽ വിജയകുമാറിന്റെ വെറും വർത്തമാനങ്ങൾ എന്ന കവിത സമാഹാരം സമാജം പ്രസിഡന്റ് കെ.ടി.സുധീർ സൂര്യ വിജയിക്ക് നൽകി പ്രകാശനം ചെയ്തു. കവി കരിക്കകം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പൂഴനാട് സോമൻ നായർ പുസ്തക അവതരണം നടത്തി. ആമച്ചൽ ഹമീദ്,​ഗോപകുമാർ,​പൗലോസ്,​അഡ്വ.രമാചന്ദ്രൻ നായർ,​ചിതറാൽ വിജയകുമാർ,​സൂര്യവിജയ്,​ ഡോ.രാമദാസ്,​മിൽട്ടൻ,​ചന്ദ്രമോഹൻ,​കുഴിത്തുറ വിജയമോഹൻ,​രാജശേഖരൻ നായർ,​ബൈജു വിക്രമൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്നു നടന്ന കവിയരങ്ങ് സുരേഷ് വിട്ടിയറ,​അരുമാനൂർ രതി കുമാർ,​തമലം ശ്രീധരൻനായർ,​കാർത്തികേയൻ നായർ,​പൈങ്കുളം വേണുഗോപാൽ,​സുന്ദരേശൻനായർ മൂവോട്ടുകോണം തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.