ആറ്റിങ്ങൽ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ്റിങ്ങൽ നഗരസഭ തോട്ടവരാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിഷ. ബിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അടൂർ പ്രകാശ് എം. പി. ഉദ്ഘാടനം ചെയ്തു.
മുൻ എം.എൽ.എ.മാരായ ടി.ശരത്ചന്ദ്രപ്രസാദ്,വർക്കല കാഹാർ,കെ.പി.സി.സി അംഗം കിളിമാനൂർ സുദർശനൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.ഉണ്ണിക്കൃഷ്ണൻ,ജോസഫ് പെരേര,കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം വി.എസ്.അജിത് കുമാർ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.ബിഷ്ണു,മുൻ ബ്ലോക്ക് പ്രസിഡന്റ് അംബിരാജ,കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ആറ്റിങ്ങലിലെ നേതാക്കൾ തുടങ്ങിയവർ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിച്ചു.