കുന്നത്തുകാൽ: ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് ജൈവ കൃഷി ചെയ്യുന്ന കർഷകരെ ആദരിക്കുന്നു..യുവ കർഷകർ എസ്.സി,​ എസ്.ടി വിഭാഗത്തിൽപെട്ട കർഷകർ,​ വിദ്യാർത്ഥി കർഷകർ,​ ക്ഷീര കർഷകർ,​ സമിശ്ര കൃഷി ചെയ്യുന്ന കർഷകരെയും ആദരിക്കും. മികച്ച വനിതാ കർഷകരെയും മികച്ച കാർഷിക ഗ്രൂപ്പിനെയും മികച്ച കർഷക തൊഴിലാളികളെയും ആദരിക്കും. 31ന് വൈകിട്ട് അഞ്ചുവരെ കൃഷി ഭവനിൽ അപേക്ഷകൾ സ്വീകരിക്കും. കൃഷി ഭവനിൽ നിന്നും ഗുണമേന്മയുള്ള ഡബ്ലിയു.ഡി.ടി തെങ്ങിൻ തൈകൾ 50 ശതമാനം സബ്സിഡിയിലും പച്ചക്കറി വിത്തുകൾ സൗജന്യമായും വിതരണം ചെയ്യുന്നുണ്ട്.