തിരുവനന്തപുരം: നഗരം നരകം,​സർക്കാരെ കണ്ണ് തുറക്കു എന്ന മുദ്രാവാക്യമുയർത്തി സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് രാവിലെ 11ന് സി.എം.പി ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം.ആർ.മനോജ്‌ അറിയിച്ചു.