mt

തിരുവനന്തപുരം: കേരള ഹിന്ദീ പ്രചാര സഭ ഏർപ്പെടുത്തിയ സാഹിത്യകലാനിധി പുരസ്കാരത്തിന് എം.ടി.വാസുദേവൻ നായർ അർഹനായി. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം കോഴിക്കോട് വസതിയിലെത്തി എം.ടിയ്ക്ക് സമർപ്പിക്കുമെന്ന് ഹിന്ദീ പ്രചാര സഭ സെക്രട്ടറി അഡ്വ. ബി.മധു അറിയിച്ചു.