ഉദിയൻകുളങ്ങര : ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിന് നൽകാൻ തയ്ക്കാട് ദേവസ്വം ട്രസ്റ്റ് ഏൽപ്പിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് നെയ്യാറ്റിൻകര സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ ജോയിയുടെ മാതാവിന് കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി സജിലാൽ നായർ, പി.ആർ.ഒ അജയൻ അരുവിപ്പുറം എന്നിവർ പങ്കെടുത്തു.