ബാലരാമപുരം: വടക്കേവിള വാർഡിൽ കാട്ടുകുളത്തിൻകര ഗംഗാഭവനിൽ സി.പി.ഐ പ്രവർത്തകൻ ജയകുമാറിന്റെ വീട് പെട്രോളൊഴിച്ച് തീയിടാൻ ശ്രമിച്ച മുഴുവൻ അക്രമികളെയും പിടികൂടണമെന്ന് സി.പി.ഐ വടക്കേവിള ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ 17ന് രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. പെട്രോളൊഴിച്ച് വീട് തീയിടാൻ ശ്രമിച്ച തദ്ദേശവാസിയായ മണിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറിയിരുന്നു. ഇതിന് ക്വട്ടേഷൻ നൽകിയ ആളെ എത്രയും വേഗം പിടികൂടണമെന്ന് സി.പി.ഐ വടക്കേവിള ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.