1

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തേക്ക് മൂന്നാമത്തെ കപ്പൽ നാവിയോസ് ടെമ്പോ എത്തി. ഇന്നലെ രാവിലെ 8.30ഓടെ ബെർത്തിലടുപ്പിച്ചു. ആദ്യ കപ്പലിൽ നിന്നും തുറമുഖത്തിറക്കിയ 863 കണ്ടെയ്‌നറുകൾ ഇതിൽ കയറ്റും. ലോഡിംഗ് പൂർത്തിയായാൽ കപ്പൽ ഇന്ന് ഉച്ചയ്‌ക്കുശേഷം ചെന്നൈയിലേക്ക് പോകുമെന്ന് അധികൃതർ പറഞ്ഞു.