മലയിൻകീഴ്: കാട്ടാക്കട നിയോജക മണ്ഡലം സമ്പൂർണ ബിരുദം ലക്ഷ്യം കൈവരിക്കാനായി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുമായി
കൈകോർക്കുന്ന "ഒപ്പം" പദ്ധതിയുടെ ഭാഗമായി ഇന്ന് മലയിൻകീഴ് പഞ്ചായത്തിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ രേഖകൾ സഹിതം മലയിൻകീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാല ഹാളിൽ രാവിലെ 11ന് എത്തണം.ഓൺലൈനായി https://ignouadmission.samarth.edu.in/ ലിങ്ക് വഴിയും അപേക്ഷിക്കാം.അവസാന തീയതി 31.വിവരങ്ങൾക്ക് ഇഗ്നോ റീജിയണൽ സെന്റർ ക്യാമ്പസ്,മുട്ടത്തറ,വള്ളക്കടവ് പി.ഒ തിരുവനന്തപുരം - 695008, ഫോൺ: 9447044132.ഐ.ബി.സതീഷ് എം.എൽ.എ ഓഫീസ് മലയിൻകീഴ് ഫോൺ : 9061743667, കോഓർഡിനേറ്റർ,ഇഗ്നോ സ്റ്റഡി സെന്റർ (40039),ക്രൈസ്റ്റ് നഗർ കോളേജ്,​ മാറനല്ലൂർ-695 512 ഫോൺ:9446204549.