നെടുമങ്ങാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്‌മരണവുമായി ബന്ധപ്പെട്ട് വാണ്ട ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോർഡുകളും കൊടികളും നശിപ്പിച്ച സാമൂഹ്യവിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ കരിപ്പൂര് മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഭാരവാഹികളായ അഡ്വ.എൻ.ബാജി,നെട്ടറച്ചിറ ജയൻ,കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.അർജുനൻ,മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ.എസ്.അരുൺകുമാർ,മണ്ഡലം പ്രസിഡന്റ്‌ രജീഷ്,വാണ്ട സതീഷ്,ഫോർവേഡ് ബ്ലോക്ക്‌ നേതാവ് പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഉണ്ണിക്കുട്ടൻ നന്ദി പറഞ്ഞു.