വിഴിഞ്ഞം: കപ്പൽ കാണാൻ എത്തി കടലിൽ വീണ് യുവാവിനെ കാണാതായിട്ട് ഒൻപതു ദിവസം. സംഭവത്തിൽ ദുരൂഹതയെന്ന് യുവാവിന്റെ വീട്ടുകാർ. സംഭവത്തിൽ വിശദാന്വേഷണം നടത്തിയെന്നും സംശയിക്കത്തക്കതായി ഒന്നും ലഭിച്ചില്ലെന്നും കോസ്റ്റൽ പൊലീസ് പറഞ്ഞു.പുളിങ്കുടി ആവണങ്ങപ്പാറയിലെ കടൽ തീരത്ത് 14ന് സന്ധ്യയോടെയുണ്ടായ അപകടത്തിൽ പുളിങ്കുടി ആഴിമല അജീഷ് ഭവനിൽ അനിൽ ബീന എന്നിവരുടെ മകൻ അജീഷി (26) നെയാണ് കാണാതായത്. കാണാതായ യുവാവിനായി കഴിഞ്ഞ ദിവസം നാവികസേനയുടെ ചെറുവിമാനം തിരച്ചിലിനെത്തി. രാവിലെ 10 മുതൽ ഉച്ചവരെ വിമാനം ഈ ഭാഗത്ത് തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ലെന്നു വിഴിഞ്ഞം കോസ്‌റ്റൽ പൊലീസ് അധികൃതർ അറിയിച്ചു.
കോസ്‌റ്റൽ പൊലീസ് കൂടാതെ മറൈൻ എൻഫോഴ്‌സ്മെന്റ്, വിഴിഞ്ഞം കോസ്‌റ്റ് ഗാർഡും തിരച്ചിൽ തുടരുകയാണ്.
ഡ്രോൺ ആവശ്യപ്പെട്ട് അധികൃതർക്ക് കത്ത് നൽകി.