തിരുവനന്തപുരം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ ക്യാബിനറ്റ് ഇൻസ്റ്റലേഷൻ ഡിസ്ട്രിക്ട് ഗവർണർ എം.എ. വഹാബിന്റെ നേതൃത്വത്തിൽ നടത്തി. വഴുതക്കാട് ശ്രീമൂലം ക്ലബിൽ നടത്തിയ ചടങ്ങ് ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ എം.എ. വഹാബ് അദ്ധ്യക്ഷത വഹിച്ചു.
ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ, മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ബി. അജയകുമാർ, കെ. സുരേഷ്, ഡോ. കണ്ണൻ, വൈസ് ഗവർണർമാരായ ജയിൻ സി. ജോബ്, വി. അനിൽകുമാർ, രമ്യ മുരുകൻ, ലക്ഷ്മി എസ്. കുമാർ, ആറ്റിങ്ങൽ പ്രകാശ്, ആർ.കെ. പ്രകാശ്, എ.കെ. ഷാനവാസ്, എൽ.ആർ. ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
ക്യാൻസർ രോഗികളായ 100 കുട്ടികൾക്ക് ചികിത്സാ സഹായം, നിർദ്ധനരായ 100 പേർക്ക് വീട് നിർമ്മിച്ചു നൽകുന്ന 'ഹോം മൈ ഡ്രീം" തുടങ്ങിയ 12.5 കോടിയുടെ 25 പുതിയ പദ്ധതികളുടെയും, അഞ്ചൽ ഏഞ്ചൽസ് വുമൺ ലയൺസ് ക്ലബിന്റെയും ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. 3 ക്യാബിനറ്റ് സെക്രട്ടറിമാർ, ട്രഷറർ, ചീഫ് എക്സിക്യുട്ടീവ്, 28 ചീഫ് സെക്രട്ടറിമാർ, 24 പേരടങ്ങിയ ഗ്ലോബൽ ആക്ഷൻ ആൻഡ് ഗ്ലോബൽ കോസസ് ടീം, 24 പേരുടെ ലെയ്സണ കൗൺസിൽ എന്നിവർ ചേർന്ന ക്യാബിനറ്റാണ് ഇന്നലെ ചുമതലയേറ്റത്.