e

ചെന്നൈ: അനധികൃത പണമിടപാട് കേസിൽ ചെന്നൈ പുഴൽ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഓമന്തൂർ സർക്കാർ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലെ ഐ.സി.യുവിലാണ്. കഴിഞ്ഞ ജൂണിലാണ് സെന്തിലിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസിൽ ഇളവ് തേടി മദ്രാസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സെന്തിൽ നൽകിയ ഹർജി തള്ളിയിരുന്നു. മദ്രാസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചിട്ടുണ്ട്.