hi

കിളിമാനൂർ: സ്വന്തം കൂരയിൽ നിന്ന് തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്ന ദിവസവും നോക്കിയിരിക്കുകയാണ് വൃദ്ധ ദമ്പതികൾ.കാഴ്ച ശക്തി നഷ്ടപ്പെട്ട വെള്ളല്ലൂർ ആൽത്തറ മേലെ പുത്തൻവീട്ടിൽ പുരുഷോത്തമൻ പിള്ളയും ഹൃദ്രോഗിയായ രാധമ്മയുമാണ് ജപ്തി ഭീഷണി നേരിടുന്നത്.സർവീസ് സഹകരണ ബാങ്കിൽ നിന്ന് പത്ത് വർഷം മുൻപ് മകളുടെ വിവാഹാവശ്യത്തിനായി വീടും പുരയിടവും പണയപ്പെടുത്തി രണ്ടര ലക്ഷം രൂപയാണ് ലോണെടുത്തത്.എന്നാൽ ചികിത്സാചെലവിന് തന്നെ നല്ലൊരു തുക വേണ്ടി വന്നതിനാൽ തിരിച്ചടവ് മുടങ്ങി.ഇപ്പോൾ കുടിശികയുൾപ്പെടെ ആറ് ലക്ഷം രൂപയോളമാണ് അടയ്ക്കേണ്ടത്. ചോർന്നൊലിക്കുന്ന വീട്ടിൽ ഒരു ടാർപ്പോളിൻ പോലും വാങ്ങാൻ കഴിയാത്ത ഇവർക്ക് ഈ തുക അടയ്ക്കാനും നിർവാഹമില്ല.കൂലിപണിക്കാരായ മക്കൾക്കും ലോൺ അടയ്ക്കാൻ കഴിയില്ല.ഇനി സുമനസുകളാണ് ഇവരുടെ പ്രതീക്ഷ.അക്കൗണ്ട് നമ്പർ: 046501000020640,ഐ.ഒ.ബി നഗരൂർ,ഐ.എഫ്.സി കോഡ്: IOBA 0000465.