മുടപുരം: കിഴുവിലം പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റും സി.പി.എം കിഴുവിലം ലോക്കൽ കമ്മിറ്റിഅഗവും കർഷകത്തൊഴിലാളിയുണിയൻ മുൻ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന ജി. ഗിരീഷ് കുമാറിന്റെ മൂന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് സി.പി.എം ശാന്തിനഗർ, പാവൂർക്കോണം ബ്രഞ്ചുകളുടെ സംയുക്ത നേതൃത്വത്തിൽ അനുസ്മരണവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. രാമു അനുസ്മരണ പ്രഭാഷണം നടത്തി. എസ്. സുലഭ അദ്ധ്യക്ഷയായി.
കിടപ്പു രോഗികൾക്കുള്ള സഹായം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാബീഗം വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രീ ഉപഹാരം നൽകി. സി.പി.എം ഏരിയാ സെക്രട്ടറി എസ്. ലെനിൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ രാധാകൃഷ്ണ പിള്ള ലഹരിക്കെതിരായ ക്ലാസെടുത്തു. ജി. വേണുഗോപാലൻ നായർ, ആർ. ശ്രീകണ്ഠൻ നായർ, എസ്. ചന്ദ്രൻ, ഡി. ഹരീഷ് ദാസ്, ആർ.കെ. ബാബു, വി. എസ്. വിജുകുമാർ, എസ്. ഉദയകുമാർ, ജി. സന്തോഷ്കുമാർ, കെ. മോഹൻദാസ്, എസ്. ധരുണ കുമാരി എന്നിവർ സംസാരിച്ചു.