ആറ്റിങ്ങൽ :ആറ്റിങ്ങൽ അഭിധയുടെ ആഭിമുഖ്യത്തിൽ സലിൻ മാങ്കുഴിയുടെ എതിർവാ എന്ന നോവൽ ചർച്ച ചെയ്തു.ടൗൺ യു.പി.എസിൽ നടന്ന ചർച്ചയിൽ ഡോ.എം.ദേവകുമാർ മുഖ്യ പ്രഭാഷണം നടത്തി .സുനിൽ വെട്ടിയറ,എം.മോഹൻദാസ് ,കെ.രാജചന്ദ്രൻ ,ഡോ.പ്രിയസുനിൽ,അശോകൻ പരുത്തി ,ആറ്റിങ്ങൽ മോഹൻലാൽ ,ജയചന്ദ്രൻ പാലാംകോണം ,അനിൽ പൂതക്കുഴി ,ഓരനെല്ലൂർബാബു,ഡോ.എസ്.അനിത ,ഷെഹീദ എന്നിവർ സംസാരിച്ചു. സലിൻ മാങ്കുഴി മറുപടി പറഞ്ഞു.പ്രസിഡന്റ് എസ്.സനിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി രാമചന്ദ്രൻ കരവാരം സ്വാഗതവും സുജ കമല നന്ദിയും പറഞ്ഞു.