കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ 2.70 ലക്ഷം രൂപ ചെലവഴിച്ച് സമഗ്ര കുടിവെള്ള പദ്ധതിക്ക് രൂപം നൽകി. പദ്ധതി നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിന് സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം ജനജാഗ്രതാ സദസുകൾ സംഘടിപ്പിക്കുന്നു, ഇതിന്റെ ഭാഗമായി നെടുങ്ങണ്ട ഒന്നാം പാലത്തിൽ ചേർന്ന ജന ജാഗ്രത സദസ് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സരിതാ ബിജു അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്. സുരേന്ദ്രൻ, സി.പയസ്. മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ.ജറാൾഡ്, എസ്. പ്രവീൺ ചന്ദ്ര, ജയ ശ്രീരാമൻ, സ്റ്റീഫൻ ലുവിസ്, ഡോൺ ബോസ്കോ എന്നിവർ സംസാരിച്ചു. എസ്.എഫ്. ഐ ഏരിയാ സെക്രട്ടറി വിജയ് വിമൽ സ്വാഗതവും കുമാരി തങ്ക നന്ദിയും പറഞ്ഞു.