വെഞ്ഞാറമൂട്:നെടുമങ്ങാട് കൈത്തറി സർക്കിൾ പരിധിയിൽപ്പെട്ട നെയ്ത്തുത്തൊഴിലാളികൾക്കായി കളമച്ചൽ കൈത്തറി കേന്ദ്രീകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം.റാസി അദ്ധ്യക്ഷത വഹിച്ചു.സംഘം പ്രസിഡന്റ് ജി.മധു സ്വാഗതം പറഞ്ഞു.വാമനപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.കെ.ലെനിൻ,കൈത്തറി ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫീസർ അഭിലാഷ് വിജയൻ,ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഗൗതം യോഗീശ്വർ,താലൂക്ക് വ്യവസായ ഓഫീസർ സജീവ് കുമാർ,കൈത്തറി തൊഴിലാളി യൂണിയൻ പ്രതിനിധി ആർ.തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു. കൈത്തറി സർക്കിൾ ഇൻസ്‌പെക്ടർ ജാസ്മിൻ ബീഗം നന്ദി പറഞ്ഞു.