മുടപുരം: എസ്.എൻ.ഡി.പി യോഗം കൊച്ചാലുംമൂട് ശാഖയുടെ കുടുംബ സമ്മേളനവും പ്രതിഭാസംഗമവും ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.ഗിരിധരൻ അദ്ധ്യക്ഷനായി. യൂണിയന്റെ വിദ്യാധൻ പദ്ധതിയിലൂടെയുള്ള ധനസഹായവും വിഷ്ണുഭക്തൻ വിതരണം ചെയ്തു. ശാഖ കുടുംബാംഗങ്ങൾക്കായുള്ള സാമൂഹ്യക്ഷേമ കാർഡിന്റെ വിതരണം യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയവർക്കുള്ള ഷീൽഡും മെഡലും ക്യാഷ് അവാർഡും വനിതാസംഘം കോ - ഓർഡിനേറ്റർ രമണി ടീച്ചർ വക്കവും വിതരണം ചെയ്തു. യൂണിയൻ കൗൺസിലർ സി. കൃത്തിദാസ്, എസ്.എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ, വനിതാസംഘം യൂണിയൻ ട്രഷറർ ഉദയകുമാരി വക്കം,ശാഖ സെക്രട്ടറി യു.രമണൻ, വൈസ് പ്രസിഡന്റ് അഖിൽ അശോകൻ, യൂണിയൻ പ്രതിനിധി എസ്.ചന്ദ്രൻ,ഭരണസമിതി അംഗങ്ങളായ പ്രസന്നൻ, ബൈജു, എസ്. സുഗന്ധി, എസ്.ബിന്ദു എന്നിവർ പങ്കെടുത്തു.