riya

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഏറെ ഇടംപിടിച്ചിരുന്നു കാമുകിയും നടിയുമായ റിയ ചക്രബർത്തി. റിയ ഇപ്പോൾ നടത്തിയ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു. റിയ അവതാരകയായ പോഡ് കാസ്റ്റ് ഷോയിൽ നടി സുസ്മിത സെൻ അതിഥിയായി എത്തിയപ്പോഴാണ് തുറന്നുപറച്ചിൽ.

ജീവിതത്തിൽ ഞാൻ എന്ത് ചെയ്യുന്നു എന്ന് ആളുകൾക്ക് ആശയക്കുഴപ്പമുണ്ട്. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് നിറുത്തി. മറ്റു ചില കാര്യങ്ങൾ ചെയ്യുന്നു. ഉപജീവനത്തിന് മോട്ടിവേഷണൽ സ്പീക്കറായി ജോലി ചെയ്യുന്നുണ്ട്. എന്റെ ജീവിതത്തിലെ ഒന്നാം അദ്ധ്യായം എന്താണെന്ന് എല്ലാവർക്കും അറിയാം. വ്യത്യസ്തമായ വികാരങ്ങൾ അനുഭവിക്കുന്നതിന്റെ ഒരുപാട് ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയി. എന്റെ തന്നെ വ്യത്യസ്തമായ പതിപ്പുകളായിരുന്നു അവ. ഒടുവിൽ ഒരു പുനർജന്മം എന്ന പോലെ, എന്റെ പുത്തൻ പതിപ്പ് പോലെ എനിക്ക് അനുഭവപ്പെട്ടു. ജീവിതത്തിൽ രണ്ടാം അദ്ധ്യായമുള്ള ആരുമായെങ്കിലും അതൊന്നാഘോഷിക്കണമെന്ന് എനിക്ക് തോന്നി. ജീവിതത്തിൽ രണ്ടാം അദ്ധ്യായം ഉള്ളത് പ്രശ്നമുള്ള കാര്യമല്ലെന്ന് പറയണമെന്ന് തോന്നി. എനിക്ക് മാറ്റം ആഘോഷിക്കണം. റിയയുടെ വാക്കുകൾ.