കിളിമാനൂർ: കിളിമാനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്തിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ബോയ്സ് ടോയ്‌ലെറ്റ് കോംപ്ലക്സ് ജില്ലാപഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യു.എസ്.സുജിത്തിന്റെ അദ്ധ്യക്ഷതയിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ,എസ്.എം.സി ചെയർമാൻ ഷാജി,പഞ്ചായത്ത് അംഗവും പി.ടി.എ ഭാരവാഹിയുമായ നിസാമുദീൻ നാലപ്പാട്,സ്കൂൾ പ്രിൻസിപ്പൽ നൗഫൽ എ,എച്ച്.എം സുനിൽ കുമാർ,ഡെപ്യൂട്ടി എച്ച്.എം അനിൽകുമാർ,സ്റ്റാഫ് സെക്രട്ടറി ബൈജു തുടങ്ങിയവർ പങ്കെടുത്തു.