indian-2

ഷങ്കർ - കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2 ഒൻപതുദിവസം കൊണ്ട് ആഗോളതലത്തിൽ നേടിയത് 150 കോടി. ഒൻപതാം ദിനമായ ഞായറാഴ്ച നാലുകോടിയാണ് സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് പുറത്തുനിന്ന് 5.5 കോടിയും സ്വന്തമാക്കി. കമൽഹാസന്റെ പകർന്നാട്ടമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കമൽഹാസനേക്കാൾ സിദ്ധാർത്ഥിനാണ് സ്ക്രീൻ സ്‌പേസ് കൂടുതൽ. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങളെല്ലാം ഹിറ്റാണ്.

രവിവർമ്മൻ ഛായാഗ്രഹണം നിർവഹിക്കുന്നു. റെഡ് ജയന്റ് മൂവീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. ടെയിൽ എൻഡിൽ ഇന്ത്യൻ 3 യുടെ രംഗങ്ങൾ കാണിച്ചാണ് ഇന്ത്യൻ 2 അവസാനിക്കുന്നത്. നായിക കാജൽ അഗർവാൾ മൂന്നാംഭാഗത്തിലാണ് എത്തുക. ജനുവരിയിൽ ഇന്ത്യൻ 3 പ്രദർശനത്തിന് എത്തുമെന്ന് ഷങ്കർ അറിയിച്ചിട്ടുണ്ട്.