ആറ്റിങ്ങൽ: കവയിത്രി ബിന്ദു നന്ദന സംവിധാനം ചെയ്യുന്ന ചായ മൻസ - അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ ഡോ.ജോർജ് ഓണക്കൂർ പ്രകാശനം ചെയ്തു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ: ജി.മധുസൂദനൻ പിള്ള പോസ്റ്റർ ഏറ്റുവാങ്ങി. സാഹിത്യകാരൻ ശ്രീകണ്ഠൻ കരിക്കകം ഫേസ് ബുക്ക് വഴി പോസ്റ്റർ പുറത്തിറക്കി. തിരക്കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം,സംവിധായകൻ പ്രജേഷ് സെൻ, നാടക -ചലച്ചിത്ര ഗാനരചയിതാവായ രാധാകൃഷ്ണൻ കുന്നുംപുറം, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു, സംവിധായകൻ വിജീഷ് മണി,കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത് എന്നിവർ സംസാരിച്ചു.