മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫിൻ മാർട്ടിൻ അദ്ധ്യക്ഷനായി. ഡോ.ദേവ്‌രാജ്, ഹെൽത്ത് സൂപ്പർവൈസർമാരായ ബൈജു, സാബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജി.ശ്രീകല, രാധിക പ്രദീപ്, ജയ ശ്രീരാമൻ, കെ.മോഹനൻ, ഡോ.അനിൽകുമാർ, ബി.ഡി.ഒ ഒ.എസ്.സ്റ്റാർലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.