തിരുവനന്തപുരം: ജനസേവനമായിരുന്നു ഉമ്മൻചാണ്ടിയുടെ മുഖമുദ്രയെന്നും പാവപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അദ്ദേഹം ആത്മാർത്ഥമായി ശ്രമിച്ചിരുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീകുമാർ തിയേറ്റർ ജംഗ്ഷനിൽ സ്ഥാപിച്ച ഉമ്മൻചാണ്ടിയുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാളയം ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആർ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് പ്രസിഡന്റ് എം.വിനോദ്‌കുമാർ,ശങ്കർ,വി.എസ്.ശിവകുമാർ,ടി.ശരത്‌ചന്ദ്ര പ്രസാദ്,വി.പത്മകുമാർ,ശ്രീകണ്‌ഠൻ നായർ,ബി.പ്രദീപ്‌കുമാർ,ലക്ഷ്മി,സലിമുനിസ്സ,മണ്ഡലം പ്രസിഡന്റുമാരായ സുധാകരൻ നായർ,രഘുനാഥൻ നായർ,വലിയശാല ശ്രീകണ്ഠൻ,ആർ.സി.സുഭാഷ്,പാളയം സുധീർ രാജ്,അരിസ്റ്റോ മധു,സിദ്ധാർത്ഥൻ,സ്വാതികൃഷ്ണ,കെ.എം.വിജയകുമാർ,സുധി വിജയൻ എന്നിവർ പങ്കെടുത്തു.