വർക്കല: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 'നമ്മുടെ ആഹാരം നമ്മുടെ ആരോഗ്യം' എന്ന മുദ്രവാക്യവുമായി ചെമ്മരുതി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരുന്ന പനയറ പാടശേഖരത്തിൽ തരിശായി കിടന്ന ഒരേക്കർ സ്ഥലത്ത് ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽക്കൃഷിക്ക് തുടക്കമായി.ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ്.സുഗൈദ കുമാരി ഉദ്ഘാടനം ചെയ്തു.വർക്കല മേഖലാ കമ്മിറ്റി പ്രസിഡന്റ് കൃഷ്ണകുമാർ ടി.ജെ.അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണൻ,ആർ.സരിത,നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല,ജില്ലാ ജോയിന്റ് സെക്രട്ടറി വൈ.സുൽഫീക്കർ,വൈസ് പ്രസിഡന്റ് എ.ആർ.അരുൺജിത്ത്,ജില്ലാ കമ്മിറ്റി അംഗം ചന്ദ്രബാബു,മേഖലാ കമ്മിറ്റി സെക്രട്ടറി ശ്യാംരാജ്.ജി,ചെമ്മരുതി കൃഷി ഓഫീസർ രോഷ്ന.എസ്,മേഖലാ വനിതാ കമ്മറ്റി പ്രസിഡന്റ് മായ.പി.വി,സെക്രട്ടറി ഉഷാകുമാരി കെ.വി എന്നിവർ സംസാരിച്ചു.