തിരുവനന്തപുരം: ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് നടത്തുന്ന ഒരു വർഷ സൗജന്യ ഡിപ്ളോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പരിശീലന കാലത്ത് ട്യൂഷൻ ഫീ,ഭക്ഷണം,താമസം സൗജന്യം.പ്രാക്ടിക്കൽ അടക്കം റഗുലർ ക്ളാസ് തുടങ്ങുമ്പോൾ 4000 രൂപ സ്റ്റൈപ്പെൻഡും ലഭിക്കും. വിജയികൾക്ക് കേന്ദ്രവിദേശ കാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്റ്റെഡ് കൗൺസിൽ സർട്ടിഫിക്കറ്റും ഫെഡറേഷന്റെ ഹോട്ടലുകളിൽ പ്ളേസ്മെന്റും ലഭിക്കും. ihm.fkha.in എന്ന വെബ്സൈറ്റിൽ വഴി ഓൺലൈനായി അപേക്ഷിക്കാം. വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഐ.എച്ച്.എം സെന്ററുകളിൽ 30 വരെ നേരിട്ട് അപേക്ഷ നൽകാം. തിരുവനന്തപുരം,കൊല്ലം കോട്ടയം,എറണാകുളം,തൃശൂർ,കോഴിക്കോട് എന്നിവിടങ്ങളിലാണ് സെന്ററുകൾ. എസ്.എസ്.എൽ.സി/വി.എച്ച്.എസ്.ഇ ആണ് അടിസ്ഥാന യോഗ്യത. ആഗസ്റ്റിൽ ക്ളാസുകൾ തുടങ്ങും. ഫോൺ: 9946941942, 9074066693.
റിവർ മാനേജ്മെന്റ് സെന്ററിൽ യംഗ് പ്രൊഫഷണലുകൾ
തിരുവനന്തപുരം: റവന്യു വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.എൽ.ഡി.എം) സെന്ററിൽ പ്രവർത്തിക്കുന്ന റിവർ മാനേജ്മെന്റ് സെന്ററിൽ ജിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് യംഗ് പ്രൊഫഷണൽ ആയി പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നു. താമസം സൗജന്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. നിലവിൽ ഒരു ഒഴിവ്. ഓൺലൈനായി ബയോഡേറ്റ സഹിതം ജൂലായ് 31ന് മുമ്പ് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും. അപേക്ഷ അയയ്ക്കുന്നതിനും കൂടുതൽ വിവരങ്ങൾക്ക് https://ildm.kerala.gov.in/ . ഫോൺ: 8129492545.
പരിണയം പദ്ധതിയിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം:ഭിന്നശേഷി വ്യക്തികൾക്കും (സ്ത്രീകൾക്കും പുരുഷന്മാർക്കും) ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും സാമൂഹ്യനീതി വകുപ്പ് മുഖാന്തരം വിവാഹത്തിന് സഹായധനം നൽകുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 30,000 രൂപ ഒറ്റത്തവണ നൽകുന്ന ധനസഹായ പദ്ധതിയിലേക്കായി വിവാഹം/ നിക്കാഹ് കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുന്നതിന് https://suneeth.sid.kerala.gov.in. ഫോൺ: 0471- 2343241.
തൊഴിലധിഷ്ഠിത പരിശീലനം
തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്കൂളായ റീച്ചിൽ എൻ.എസ്.ഡി.സി കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിംഗ്,ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. പ്ളസ് ടു,ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിംഗിലേക്കും,ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം. ഫോൺ: 9496015002, 9496015051. വെബ്സൈറ്റ് www.reach.org.in.
സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്
തിരുവനന്തപുരം: കേന്ദ്ര മാനവശേഷി മന്ത്രാലയം കോളജ്/ സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (പുതിയത്/ പുതുക്കൽ) https://scholarships.gov.in വെബ്സൈറ്റിൽ ഒക്ടോബർ 31നകം അപേക്ഷിക്കാം. ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2024ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും റെഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരും ആയിരിക്കണം. കറസ്പോണ്ടൻസ് കോഴ്സ്, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ, ഡിപ്ലോമ കോഴ്സ് എന്നിവയ്ക്ക് ചേർന്ന് പഠിക്കുന്നവർക്ക് സ്കോളർഷിപ്പിന് അർഹതയില്ല. പ്രായം 18നും 25നും മധ്യേ. കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപ കവിയരുത്. വിവരങ്ങൾക്ക്: https://scholarships.gov.in, https://dcescholarship.kerala.gov.in