nursing

തിരുവനന്തപുരം : നഴ്സിംഗ് കോളേജുകളിൽ അഫിലേഷൻ പുതുക്കാൻ നഴ്സിംഗ് കൗൺസിലിന്റെ പരിശോധന ഉടൻ ആരംഭിക്കും. പരിശോധനാ സമിതിയിൽ കൗൺസിൽ അംഗങ്ങളുണ്ടാകില്ല വിവിധ കോളേജുകളിലെ അദ്ധ്യാപകർ പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ടിൽ കൗൺസിൽ അന്തിമ തീരുമാനമെടുക്കും.

പരിശോധന മുടങ്ങിയതോടെ പുതിയ കോളേജുകളുടെ അനുമതിയും സീറ്റു വർദ്ധനവും പ്രതിസന്ധിയിലായത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പരിശോധനയ്ക്ക് അംഗങ്ങൾ പോകേണ്ടതില്ലെന്ന മന്ത്രി വീണാജോർജിന്റെ നിലപാടിനെതിരെ അംഗങ്ങൾ രംഗത്തെത്തിയത് പ്രതിസന്ധിയായിരുന്നു. പരിശോധന പുനഃരാംഭിക്കാൻ തീരുമാനിച്ചതോടെ

മാസങ്ങളായി മന്ത്രിയും കൗൺസിൽ അംഗങ്ങളും തമ്മിലുണ്ടായിരുന്ന തർക്കത്തിനാണ് താത്കാലിക പരിഹാരമാകുന്നത്.

കൗൺസി ൽഅംഗങ്ങൾ പരിശോധനയ്ക്ക് എത്തുന്നത് നിയമവിരുദ്ധമാണെന്ന് മാനേജ്മെന്റുകളും സർക്കാരിന് പരാതി നൽകിയിരുന്നു. തുടർന്ന് കൗൺസിൽ അംഗങ്ങളുടെ യോഗം വിളിച്ച മന്ത്രിയും നിയമവിരുദ്ധമായ പരിശോധന പാടില്ലെന്ന നിലപാടെടുത്തുട്.എന്നാൽ അതംഗീകരിക്കില്ലെന്നായിരുന്നു അംഗങ്ങളുടെ പക്ഷം.പിന്നാലെ നഴ്സിംഗ് കോളേജുകളുടെ പരിശോധന താത്കാലികമായി നിറുത്തിവച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു.

ഈ വർഷത്തെ നഴ്സിംഗ് പ്രവേശത്തിന് ഇത് പ്രതിസന്ധിയായതോടെ അപേക്ഷ ക്ഷണിക്കാനും പ്രോസ്പെക്ടസ് അംഗീകരിക്കാനുമായി ഉപാധികളോടെ കൗൺസിൽ അഫിലിയേഷൻ നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കോളേജുകൾ അപേക്ഷ സ്വീകരിച്ചു. പ്രവേശന നടപടികളുൾപ്പെടെ ആരംഭിക്കണമെങ്കിൽ അടുത്ത വർഷത്തേക്ക് പൂർണമായ അഫിലിയേഷൻ വേണം.നിലവിലുള്ള കോളേജുകൾക്ക് അഫിലിയേഷൻ പുതുക്കുന്നതിന് പുറമേ പല കോളേജുകളിലും സീറ്റു വർദ്ധനയ്ക്കും പുതിയ കോളേജുകളുടെ അനുമതിക്കുമുള്ള അപേക്ഷ കൗൺസിലിന് മുന്നിലുണ്ട്. ലക്ഷങ്ങൾ മുടക്കി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും കോളേജുകൾ പണിതും അനുമതി കാത്തിരിക്കുന്ന മാനേജ്മെന്റുകളുടെ അപേക്ഷ തീർപ്പാക്കണമെങ്കിൽ നഴ്സിംഗ് കൗണസിൽ പരിശോധന അനിവാര്യമാണ്.ഈ ഘട്ടത്തിലാണ് കൗൺസിൽ അംഗങ്ങൾ അനുനയത്തിലെത്തിയതെന്നാണ് വിവരം.

നഴ്സിംഗ് വിദ്യാഭ്യാസം മുന്നോട്ടുപോകണം. മാർഗനിർദ്ദേശം തയ്യാറാകുന്ന മുറയ്ക്ക് കൂടുതൽ വ്യക്തവരും.

-ഉഷാ ദേവി.പി

പ്രസിഡന്റ്,

കേരള നഴ്സിംഗ് കൗൺസിൽ.

ഇ​ൻ​ക്രി​മെ​ന്റ് ​പാ​സ്സാ​ക്ക​ൽ​:​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന്

ആ​ർ.​ ​സ്‌​മി​താ​ദേ​വി

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​ലാ​ബ് ​അ​സി​സ്റ്റ​ന്റു​മാ​ർ​ക്കും​ ​ഇ​ൻ​ക്രി​മെ​ന്റ് ​പാ​സ്സാ​ക്കി​ ​ന​ൽ​കാ​നു​ള്ള​ ​അ​ധി​കാ​രം​ ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് ​പു​നഃ​സ്ഥാ​പി​ച്ച് ​ന​ൽ​കി​ ​ര​ണ്ടു​മാ​സം​ ​ക​ഴി​ഞ്ഞി​ട്ടും​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ​പ​രാ​തി.​ ​നി​വേ​ദ​ന​ങ്ങ​ളു​ടെ​യും​ ​വാ​ർ​ത്ത​ക​ളു​ടെ​യും​ ​ഫ​ല​മാ​യി​ ​മേ​യ് ​എ​ട്ടി​നാ​ണ് ​സ്കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് ​ചു​മ​ത​ല​ ​ന​ൽ​കി​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ ​സ്‌​കൂ​ൾ​ ​ഓ​ഫീ​സി​ൽ​നി​ന്ന് ​പ്രി​ൻ​സി​പ്പ​ലി​ന് ​അ​നു​വ​ദി​ച്ച് ​ന​ൽ​കാ​വു​ന്ന​ ​ഇ​ൻ​ക്രി​മെ​ന്റ് ​ല​ഭി​ക്കാ​ൻ​ ​ഇ​പ്പോ​ൾ​ ​റീ​ജി​യ​ണ​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ഓ​ഫീ​സി​ലെ​ ​സ​ങ്കീ​ർ​ണ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​ക​ട​ക്കേ​ണ്ടി​ ​വ​രു​ന്ന​താ​യി​ ​അ​ദ്ധ്യാ​പ​ക​ർ​ ​പ​റ​യു​ന്നു.​ ​നി​യ​മ​ന​ ​ഉ​ത്ത​ര​വ് ​ഉ​ൾ​പ്പ​ടെ​ ​നി​ര​വ​ധി​ ​രേ​ഖ​ക​ളാ​ണ് ​റീ​ജി​യ​ണ​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ഓ​ഫീ​സു​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

സ്പാ​ർ​ക്ക് ​മേ​ല​ധി​കാ​രി​ക​ൾ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്കാ​ൻ​ ​കാ​ല​താ​മ​സം​ ​നേ​രി​ടു​ന്ന​ത്.​ ​അ​ദ്ധ്യാ​പ​ക​രു​ടേ​യും​ ​ജീ​വ​ന​ക്കാ​രു​ടേ​യും​ ​ശ​മ്പ​ള​ ​സോ​ഫ്ട് ​വെ​യ​റാ​യ​ ​സ്പാ​ർ​ക്കി​ലാ​ണ് ​ഇ​തി​നു​ള്ള​ ​മാ​റ്രം​ ​വ​രു​ത്തേ​ണ്ട​ത്.​ ​ഇ​തി​ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​ഇ​ട​പെ​ട​ൽ​ ​ആ​വ​ശ്യ​മാ​ണ്.​ ​പ്ര​ശ്നം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​എ​യ്ഡ​ഡ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​ടീ​ച്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ ​ശ്രീ​ജേ​ഷ് ​കു​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

സ്‌​കോ​ള​ർ​ഷി​പ്പ് ​കു​ടി​ശിക
27.61​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​എ​ൽ.​എ​സ്.​എ​സ്,​യു.​എ​സ്.​എ​സ് ​സ്‌​കോ​ള​ർ​ഷി​പ്പ് ​കു​ടി​ശി​ക​ 27.61​ ​കോ​ടി​ ​അ​നു​വ​ദി​ച്ച​താ​യി​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.​ ​പ​രീ​ക്ഷാ​ഭ​വ​ൻ​ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ ​പോ​ർ​ട്ട​ലി​ൽ​ ​മു​ഴു​വ​ൻ​ ​വി​വ​ര​ങ്ങ​ളും​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ 45,362​ ​കു​ട്ടി​ക​ൾ​ക്ക് 10.46​ ​കോ​ടി​ ​വി​ത​ര​ണം​ ​ചെ​യ്യാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​ഇ​നി​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​പോ​ർ​ട്ട​ലി​ൽ​ ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​ ​മു​റ​യ്ക്ക് ​ബാ​ക്കി​ ​തു​ക​യും​ ​വി​ത​ര​ണം​ ​ചെ​യ്യു​മെ​ന്ന് ​മ​ന്ത്രി​ ​അ​റി​യി​ച്ചു.