മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 417/2023), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 477/2023), കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2/മെസഞ്ചർ/ നൈറ്റ് വാച്ച്മാൻ (കാറ്റഗറി നമ്പർ 698/2022), കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അസിസ്റ്റന്റ് റെക്കോർഡിസ്റ്റ് (കാറ്റഗറി നമ്പർ 251/2023), കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ റെക്കോർഡിംഗ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 436/2023) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
ഗവ.ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ (മെറ്റീരിയ മെഡിക്ക) (കാറ്റഗറി നമ്പർ 172/2023), ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ (സർജറി) (കാറ്റഗറി നമ്പർ 174/2023), ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ പ്രൊഫസർ ഇൻ സർജറി (കാറ്റഗറി നമ്പർ 625/2023), ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ പ്രൊഫസർ ഇൻ പാത്തോളജി ആൻഡ് മൈക്രോബയോളജി (കാറ്റഗറി നമ്പർ 627/2023), ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ പ്രൊഫസർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കാറ്റഗറി നമ്പർ 628/2023), കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ മെക്കാനിക്കൽ എൻ ജിനിയർ (കാറ്റഗറി നമ്പർ 437/2022), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 501/2023), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 444/2023), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 597/2023), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്കിൽ (കെ.എസ്.സി.എ.ആർ.ഡി.ബി ) അഗ്രികൾച്ചറൽ ഓഫീസർ - പാർട്ട് 1 (ജനറൽ കാറ്റഗറി)- ഒന്നാം എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 546/2023), പൊലീസ് (കേരള പൊലീസ് സബോർഡിനേറ്റ് സർവീസ്) വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ) - പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 507/2023) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും
ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 131/2023) തസ്തികയിലേക്ക് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ആരോപണം അടിസ്ഥാന രഹിതമെന്ന് പി.എസ്.സി
തിരുവനന്തപുരം: പി.എസ്.സിയിൽ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലുകൾ പാസ്വേഡിനു പുറമെ ഒ.ടി.പി സംവിധാനം കൂടി ഉപയോഗിച്ച് കൂടുതൽ സുരക്ഷിതമാക്കാൻ കമ്മിഷൻ തീരുമാനിച്ചിരുന്നു. ജൂലായ് ഒന്നുമുതൽ ടൂ ഫാക്ടർ ഓഥന്റിക്കേഷൻ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. അതിനാൽ രജിസ്റ്റർ ചെയ്ത65 ലക്ഷം ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ വിവരങ്ങൾ ചോർന്നെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് പി.എസ്.സി അറിയിച്ചു.