തിരുവനന്തപുരം: നാടൻ ഉത്പന്നങ്ങൾ വാങ്ങാൻ അവസരമൊരുക്കി ഗാന്ധി സെന്റർ ഫോർ റൂറൽ ഡെവലപ്‌മെന്റും കേരള ഗാന്ധി സ്‌മാരക നിധിയും.വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന സ്വദേശി ഫെസ്റ്റിവലിൽ പ്രകൃതിദത്തമായ ഉത്പന്നങ്ങളുടെ പ്രദർശനത്തിനൊപ്പം നാടൻ ഉത്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും സെമിനാറും നടക്കും.മുന്നൂറിൽപരം നാടൻ ഉത്‌പന്നങ്ങളാണ് മേളയിലുള്ളത്.രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രദർശനം.ആഗസ്റ്റ് 4ന് സമാപിക്കും.സ്വദേശി ഫെസ്റ്റിവലിനോടനുബന്ധിച്ച് വിവിധ പരിശീലനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് പേപ്പർ ബാഗ് നിർമ്മാണം,24,25ന് പ്രകൃതികൃഷി പരിശീലനം,26,27,28ന് കേക്ക് നിർമ്മാണം, 29,30ന് കേക്ക് ഡെക്കറേഷൻ,31,1,2ന് ബേക്കറി സ്നാക്‌സ് നിർമ്മാണം, 3,4ന് മില്ലറ്റ്സ് പരിശീലനം. രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെയാണ് പരിശീലനം.