ആര്യനാട്: ചേരപ്പള്ളി വളവിൽ കരിങ്കൽ ലോറി മറിഞ്ഞു.ഇന്നലെ രാവിലെ 8ഓടെ കരിങ്കല്ല് കയറ്റി എത്തിയ ലോറിയാണ് മറിഞ്ഞത്.കുറ്റിച്ചൽ ഭാഗത്ത് നിന്നാണ് ലോഡുമായി ലോറി എത്തിയത്.വാഹനത്തിലുണ്ടായിരുന്ന കരിങ്കല്ലുകൾ റോഡിൽ വീണു.ജെ.സി.ബി ഉപയോഗിച്ച് ലോറി ഉയർത്തി. റോഡിൽ ഈ സമയത്ത് ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.ആളപായമില്ല.