തിരുവനന്തപുരം: കേരള സർവകലാശാല ആഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബി.കോം./ബി.പി.എ./ബി.ബി.എ./ ബി.സി.എ./ബി.എം.എസ്./ബി.എസ്.ഡബ്ല്യൂ./ബി.വോക്. (റഗുലർ - 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2019 – 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 – 2016, 2018 അഡ്മിഷൻ) പരീക്ഷകൾക്ക് അപേക്ഷിക്കുവാനുള്ള തീയതി പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 29 വരെയും നീട്ടി.
24 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം (ഫുൾടൈം) വൈവവോസി പരീക്ഷ മാറ്റിവച്ചു.
എം.ജി സർവകലാശാല പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് പി.ജി.സി.എസ്.എസ് (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
പ്രായോഗിക പരീക്ഷകൾ
രണ്ടാം സെമസ്റ്റർ ബിരുദാനന്തരബിരുദ ഏപ്രിൽ 2024 പ്രായോഗിക/ വൈവ പരീക്ഷകൾ: സുവോളജി/ സുവോളജി (സ്ട്രക്ചർ, ഫിസിയോളജി, ഡെവലപ്മെന്റ് ആൻഡ് ക്ലാസിഫിക്കേഷൻ ഒഫ് ആനിമൽസ്) 30 മുതൽ ആഗസ്റ്റ് 2 വരെ. കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 25, 29, 30. ബോട്ടണി/ പ്ലാന്റ് സയൻസ് വിത്ത് ബയോ ഇൻഫോർമാറ്റിക്സ് 29, 31. ഫിസിക്സ്/ ഫിസിക്സ് വിത്ത് കമ്പ്യൂട്ടേഷണൽ ആൻഡ് നാനോ സയൻസ് സ്പെഷ്യലൈസേഷൻ 29 മുതൽ ആഗസ്റ്റ് ഒന്ന് വരെ. കെമിസ്ട്രി/ കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്പെഷ്യലൈസേഷൻ 26, 29, 30, 31, ആഗസ്റ്റ് 1, 2, 5 തീയതികളിൽ, എം.ടി.ടി.എം 26, അപ്ലൈഡ് സൈക്കോളജി ആഗസ്റ്റ് 1, കൗൺസിലിംഗ് സൈക്കോളജി 29, 30 തീയതികളിൽ നടത്തും.
CSIR യു. ജി. സി നെറ്റ് അഡ്മിറ്റ് കാർഡ്
ന്യൂഡൽഹി: CSIR യു. ജി. സി നെറ്റ് അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് : csirnet. nta. ac. in. 25 മുതൽ 27 വരെയാണ് പരീക്ഷ.
ഡെന്റൽ ഒന്നാംഘട്ട അലോട്ട്മെന്റായി
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി ഡെന്റൽ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോംപേജിൽ. അലോട്ട്മെന്റ് ലഭിച്ചവർ കോളേജുകളിൽ 22 മുതൽ 25ന് വൈകിട്ട് 4നകം പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചതിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റും, ഓപ്ഷനുകളും റദ്ദാക്കും. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ : 0471 252530
ഓപ്ഷൻ നൽകാം
തിരുവനന്തപുരം: ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് കോളജ് ഓപ്ഷൻ നൽകാനുളള തീയതി 26 വരെ നീട്ടി. വിവരങ്ങൾക്ക്: 0471 2324396, 2560327.
ഓപ്ഷൻ 26വരെ
തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രവേശനത്തിന് കോളജ് ഓപ്ഷനുകൾ നൽകാനുള്ള തീയതി 26 വരെ നീട്ടി. വിവരങ്ങൾക്ക്: 0471 2324396, 2560327.
കേന്ദ്ര വാഴ്സിറ്റിയിൽ ഒഴിവുകൾ
തിരുവനന്തപുരം: കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിവിധ പഠന വകുപ്പുകളിൽ ഗസ്റ്റ് ഫാക്കൽറ്റി നിയമനങ്ങൾക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. ജിനോമിക് സയൻസ് - 2 ജിയോളജി - 3 (യു.ആർ, ഒ.ബി.സി, എസ്.സി), ഇന്റർനാഷണൽ റിലേഷൻസ് - 3 , മാത്തമാറ്റിക്സ് - 3 എന്നിങ്ങനെയാണ് ഒഴിവുകൾ. വിവരങ്ങൾക്ക് www.cukerala.ac.in.