s

തിരുവനന്തപുരം: സി.പി.എമ്മിന്റെ താഴേത്തട്ടിലെ പ്രവർത്തനം ഊർജ്ജിതമാക്കണമെന്ന് രണ്ട് ദിവസങ്ങളിലായി ചേർന്ന സംസ്ഥാന കമ്മിയിൽ അവതരിപ്പിച്ച മാർഗരേഖയിൽ വ്യക്തമാക്കുന്നു ആക്ഷേപങ്ങളുണ്ടാകാത്ത വിധമാവണം താഴേത്തട്ടിലെ പ്രവർത്തനം . അടിസ്ഥാന വർഗങ്ങളുടെ വോട്ടു ചോർച്ചയ്ക്ക് കാരണം പാർട്ടി അംഗങ്ങൾക്ക് ജനങ്ങളുമായി ബന്ധമില്ലാത്തതാണ്. ഇത് പരിഹരിക്കാൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കൂടുതൽ കേഡർമാരെ പാർട്ടിയിലേക്ക് ആകർഷിക്കണം. പ്രഖ്യാപിക്കുന്ന പദ്ധതികൾ സമയബന്ധിതമായി തീർത്ത് സർക്കാർ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും രേഖയിൽ പറയുന്നു.

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ശ്രദ്ധ പുലർത്തുന്നതിനൊപ്പം ക്ഷേമ, വികസന പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ സർക്കാർ നോക്കണമെന്നും ലൈഫ് ഭവനപദ്ധതി വേഗത്തിലാക്കണമെന്നും നിർദ്ദേശങ്ങളുണ്ട്. സർക്കാർ പദ്ധതികളിൽ കേന്ദ്രസഹായം ലഭ്യമാകാത്തത് തുറന്ന് കാട്ടി ഒരോ മേഖലയിലും സംഘടനകൾ പ്രക്ഷോഭത്തിനിറങ്ങണം. ഹിന്ദുത്വ വൽക്കരണത്തെ കൂടുതൽ ഊർജ്ജസ്വലതയോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് മറികടക്കാനാവണമെന്നും രേഖയിൽ വ്യക്തമാക്കുന്നു. സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യാനും സമ്മേളനങ്ങളുടെ സമയ ക്രമം നിശ്ചയിക്കാനും സംസ്ഥാന കമ്മിറ്റി വീണ്ടും ചേരും.