പാറശാല:കൈത്തറി ആൻഡ് ടെക്സ്റ്റിൽസ് ഡയറക്ടറേറ്റ്,ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാറശാല കൈത്തറി സർക്കിൾ പരിധിയിലെ നെയ്ത് തൊഴിലാളികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മഞ്ചവിളാകം കൈത്തറി സംഘത്തിൽ നടന്ന ക്യാമ്പിൽ സംഘം പ്രസിഡന്റ്വി.എസ്.ബിനു അദ്ധ്യക്ഷത വഹിച്ചു.കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്.നവനീത്കുമാർ,വൈസ് പ്രസിഡന്റ് എസ്.സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. പദ്മകുമാർ, പത്മശ്രീ ഗോപിനാഥൻ, താലൂക്ക് വ്യവസായ ഓഫീസർ ഷിബു ഷൈൻ വി.സി, ബാലചന്ദ്രൻനായർ, ജെ.രാജു തുടങ്ങിയവർ സംസാരിച്ചു. പാറശാല കൈത്തറി സർക്കിൾ ഇൻസ്‌പെക്ടർ സിബി എ സ്വാഗതവും കൈത്തറി സംഘം സെക്രട്ടറി ലിജിഷ എസ്.പി നന്ദിയും പറഞ്ഞു.