കല്ലറ: കുറുമ്പയം ഗവ.എൽ.പി സ്കൂളിൽ പുതിതായി നിർമ്മിച്ച കിച്ചൺ കം സ്റ്റോർ റൂമിന്റെ ഉദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ജെ.ലിസി അദ്ധ്യക്ഷയായി.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 7.5 ലക്ഷം രൂപ വിനിയോഗിച്ചാണ് കിച്ചൺ നിർമ്മിച്ചത്.കല്ലറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഖില കെ.എസ് സ്വാഗതം പറഞ്ഞു.എച്ച്.എം സലീന.എസ്,സ്റ്റാഫ് സെക്രട്ടറി ജിഷ്ണു ലാൽ ഡി.എസ്,ഗിരീഷ്,സിജോ തോമസ്,ശ്യാം,ആർ.മോഹനൻ,ബേബി,പി.ടി.എ,എസ്.എം.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.