കിളിമാനൂർ: ദേശീയ പ്രക്ഷേപണ ദിനത്തിന്റെ ഭാഗമായി പോങ്ങനാട് ഗവൺമെന്റ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ഹാം റേഡിയോ സ്റ്റേഷൻ സന്ദർശിച്ചു.പോങ്ങനാട് സ്വദേശിയായ എ.പി.പ്രഭാകരന്റെ വീട്ടിൽ സജ്ജീകരിച്ചിട്ടുള്ള ഹാം റേഡിയോ സ്റ്റേഷനാണ് കുട്ടികൾ സന്ദർശിച്ചത്.മൊബൈൽ ഫോണും വൈദ്യുതി ബന്ധവുമൊക്കെ നിലച്ചു പോയാൽ ആശയവിനിമയത്തിനായി ഹാം റേഡിയോ ഉപയോഗിക്കാം.സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.