കടയ്ക്കാവൂർ: കടയ്ക്കാവൂരിലെ റോഡുകളുടെ ഇരുവശങ്ങളിലും കാടുകയറി യാത്ര ദുഷ്കരമായതായി പരാതി.

അതിനാൽ പ്രദേശത്ത് കീരിയുടെയും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണ്. മൂന്ന് മാസത്തിന് മുൻപ് ഒരു വീട്ടിലെ രണ്ട് വളർത്തുനായ്ക്കൾ അണലി കടിച്ച് ചത്തു.കഴിഞ്ഞ ദിവസം മറ്റൊരു വീട്ടിലെ നായ ശംഖുവരയൻ കടിച്ച് ചത്തു.പ്രദേശത്തെ തെരുവ് വിളക്കുകളും കത്തുന്നില്ല.അടിയന്തരമായി റോഡിലെ കാട് വെട്ടിതെളിച്ച് തെരുവ് വിളക്കുകൾ തെളിയിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.