ആറ്റിങ്ങൽ: മുതലപ്പൊഴി പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്ന് അടൂർ പ്രകാശ് എം.പി ലോക്‌സഭയിൽ ഉന്നയിച്ച സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ഇതുവരെ നടന്ന അപകടങ്ങളിൽ 75ലേറെ മത്സ്യത്തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് പതിവ് പ്രഖ്യാപനങ്ങളല്ലാതെ ആത്മാർത്ഥമായ നടപടികളുണ്ടാവുന്നില്ല. മുതലപ്പൊഴി ഹാർബറിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ ഇനിയും കാലതാമസം അരുതെന്നും ഇതിനായി പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.