manju-warrier

ഇൻസ്റ്റഗ്രാമിൽ പരസ്‌പരം ഫോളോ ചെയ്ത് മഞ്ജു വാര്യരും മകൾ മീനാക്ഷിയും. ദിലീപും മഞ്ജുവും വേർപിരിഞ്ഞതിനുശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് താമസിക്കുന്നത്. ദീലീപിനൊപ്പം മീനാക്ഷി പൊതുചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. എന്നാൽ മഞ്ജുവിനൊപ്പം മീനാക്ഷിയെ കണ്ടിട്ടില്ല. 1998ൽ ആണ് ദിലീപും മഞ്ജുവും വിവാഹിതരാവുന്നത്. 2014ൽ ആണ് ഔദ്യോഗികമായി വിവാഹമോചനം നേടിയത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് മീനാക്ഷി എം.ബി.ബി.എസ് ബിരുദം നേടിയത്. അതിന്റെ സന്തോഷം ദിലീപ് പങ്കുവയ്ക്കുകയും ചെയ്തു.

''ദൈവത്തിന് നന്ദി. ഒരു സ്വപ്‌നം യാ ഥാർത്ഥ്യമായിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഡോക്ടർ ആയിരിക്കുന്നു. അവളോട് സ്നേഹവും ബഹുമാനവും. ബിരുദത്തിനുശേഷം സർട്ടിഫിക്കറ്റുമായി നിൽക്കുന്ന മീനാക്ഷിയുടെ ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചു.

ചെന്നൈയിലാണ് മീനാക്ഷി എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്.