prathibha-sangamam-

ചിറയിൻകീഴ്: ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിന് കീഴിലുള്ള ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്കൂളിന്റെ പ്രതിഭാ സംഗമം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്കൂൾ പി.ടി.എ പ്രസിഡന്റ് സതീഷ്.ബി അദ്ധ്യക്ഷത വഹിച്ചു.നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മാനേജർ പി.സുഭാഷ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, സ്കൂൾ ഐ.ഡി കാർഡ് വിതരണോദ്ഘാടനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൽ വാഹിദ്, എൻ.സി.സി കേഡറ്റുകൾക്കുള്ള പി.ടി യൂണിഫോം വിതരണം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ, ജെ.ആർ.സി കേഡറ്റുകൾക്കുള്ള യൂണിഫോം വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്തംഗം ജി.സുരേഷ് കുമാർ എന്നിവർ നിർവഹിച്ചു. ടോപ് സിംഗറിൽ രണ്ടാം സ്ഥാനം നേടിയ മാസ്റ്റർ ദേവനാരായണൻ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് മാസ്റ്റർ ഉദിത് നായർ എന്നിവർ വിശിഷ്ടാതിഥികളായി. എസ്.എസ്.വി.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇൻ ചാർജ് ഉമാദേവി, ഹെഡ്മാസ്റ്റർ എസ്.ഷാജി, എസ്.സി.വി.എൽ.പി.എസ് എച്ച്.എം തുഷാര ജി.നാഥ്, നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് ക്യാമ്പസ് ഓഫീസർ ഷിബു.എസ് എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ എ.ആർ അജിതകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സാജൻ.പി നന്ദിയും പറഞ്ഞു.