കിളിമാനൂർ:കാർഗിൽ വിജയദിവസത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കിളിമാനൂർ ഇ. സി.എച്ച്.എസ് പോളി ക്ലിനിക്കിൽ കാർഗിൽ വിജയദിവസമായി ആഘോഷിച്ചു.സമ്മേളന ഉദ്ഘാടനവും ആദരിക്കൽ ചടങ്ങും ഓഫീസർ ഇൻ ചാർജ് കേണൽ നരേന്ദ്ര ബാബു നിർവഹിച്ചു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ധീര സൈനികരെ ആദരിച്ചു.കാർഗിൽ വിജയ ദിവസ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സൈക്കിൾ റാലിയിലെത്തിയ മേജർ ടി.ബി.സിംഗിനെയും പതിനഞ്ച് അംഗങ്ങളെയും ആദരിച്ചു.കാർഗിൽ യുദ്ധത്തിൽ കാർഗിൽ ആർട്ടിലറി ബ്രിഗേഡിന്റെ ബ്രിഗേഡ് മേജർ പദവിയിലിരുന്ന കേണൽ നരേന്ദ്ര ബാബു അദ്ദേഹത്തിന്റെ കാർഗിൽ യുദ്ധ അനുഭവങ്ങൾ പങ്കുവെച്ചു.