photo

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഇലക്ട്രിക് ആംബുലൻസ് കട്ടപ്പുറത്തായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണിനടത്തി ശരിയാക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് പരാതി. കെ.ആൻസലൻ എം.എൽ.എയാണ് 3 ലക്ഷം രൂപ വിലവരുന്ന ആംബുലൻസ് വർഷങ്ങൾക്ക് മുമ്പ് ആശുപത്രിക്കായി നൽകിയത്. തുടർന്ന് ഇത് കുറച്ചുകാലം ശരിയായ രീതിയിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് ഗട്ടർ നിറഞ്ഞ റോഡിലൂടെയുള്ള യാത്രയിൽ വണ്ടിയുടെ ആക്സിൽ ഒടിഞ്ഞു. തമിഴ്നാട്ടിൽ നിന്നും വാങ്ങിയ ആംബുലൻസായതിനാൽ കേരളത്തിലൊരിടത്തും സർവ്വീസ് സെന്ററുകളില്ല. ഇത് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർക്ക് ആരോഗ്യ വകുപ്പിന്റെ അനുമതിയും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മാസങ്ങളായി ആശുപത്രി പരിസരത്ത് വിശ്രമത്തിലാണ് ഈ ആംബുലൻസ്. എത്രയും പെട്ടെന്ന് ഇലട്രിക് ആംബുലൻസ് ശരിയാക്കി നൽകണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.