വെഞ്ഞാറമൂട്:വൈ.എസ് ക്ലബ് ഓഫ് വെഞ്ഞാറമൂടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും,പുതിയ അംഗങ്ങളുടെ ഇൻഡക്ഷനും ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.വൈ.എസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജണൽ ഡയറക്ടർ ഷാജി.എം.മാത്യൂ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.അർജുനൻ സ്വാഗതം പറഞ്ഞു.അജയ്, വിപിൻ,വിനോദ്,ശേഖർ,മുഹമ്മദ് അഷറഫ്, ജയകുമാർ താലം,ഷാജി,സുരേഷ്,രതീഷ്,സുനിൽ, ശ്രീകുമാർ,റാണി നായർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷാഹുൽ ഹമീദ് (പ്രസിഡന്റ്),ജയകുമാർ (സെക്രട്ടറി),ബി.അർജുനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.