heart-transplant

തിരുവനന്തപുരം: ശ്രീചിത്രയിൽ ഹൃദയം മാറ്റിവച്ച അനുഷ്‌കയെ ( 12 ) വെന്റിലേറ്ററിൽ നിന്ന് മാറ്റി. കുട്ടി സുഖം പ്രാപിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞുള്ള 24 മണിക്കൂർ നിരീക്ഷണം ഇന്നലെ പൂർത്തിയാക്കി. ശ്രീചിത്രയിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് തിങ്കളാഴ്ച നടന്നത്.

തലച്ചോറിലെ രക്തസ്രാവം മൂലം മസ്തിഷ് കമരണം സംഭവിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും അദ്ധ്യാപികയുമായ ബി.ഡാലിയയുടെ ഹൃദയമാണ് തൃശൂർ ചാവക്കാട് സ്വദേശി അനുഷ്‌കയ്‌ക്ക് പുതുജന്മം നൽകിയത്. ഹൃദയഭിത്തിയിൽ പമ്പിംഗ് കുറവായ കാർഡിയോമയോപതി അവസ്ഥയിൽ കുട്ടി രണ്ടുമാസമായി ശ്രീചിത്രയിൽ ഐ.സി.യു.വിലായിരുന്നു.