വർക്കല: ചെറുന്നിയൂർ കെയർ ഫോർ ലൈഫിന്റെ (സി.സി.എൽ) വാർഷിക പൊതുയോഗവും പൊതുസമ്മേളനവും തിരുവനന്തപുരം ലോഡ്സ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.സി.സി.എൽ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ശിവശങ്കരൻ വിജയൻ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല,വർക്കല ബ്ലോക്ക് പഞ്ചായത്തംഗം രജനി അനിൽ, എൻ. നവപ്രകാശ്, ഡി രാധാകൃഷ്ണൻ, സുരേഷ് ബാബു കോവിൽ വിള, എൻ.ഡി.മധുസൂദനൻ, അബ്ദുൽ റഷീദ്, എസ്.എസ്. സിനു എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി അഡ്വ. എസ്. സുരേഷ് ബാബു (പ്രസിഡന്റ്), ശിവശങ്കരൻ വിജയൻ (സെക്രട്ടറി), എൻ.നവപ്രകാശ് (ട്രഷറർ), സൗമ്യ ശ്യാം (വൈസ് പ്രസിഡന്റ്), എസ്.എസ്. സിനു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.