തിരുവനന്തപുരം: സർവീസിനിടയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കുണ്ടാകുന്ന തകരാറ് പെട്ടെന്ന് പരിഹരിക്കുന്നതിന് റാപ്പിഡ് റിപ്പയർ ടീം (ആർ.ആർ.ടി) രൂപീകരിക്കുന്നു. ആദ്യഘട്ടത്തിൽ 10 യൂണിറ്റ് റാപ്പിഡ് റിപ്പയർ ടീമുകൾ രൂപീകരിച്ച് പ്രത്യേക പ്രദേശങ്ങൾ തിരിച്ച് നിയോഗിക്കും. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണിത്. റാപ്പിഡ് റിപ്പയർ ടീമിന് വാഹനങ്ങൾക്കായി കെ.എസ്.ആർ.ടി.സി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.