ബാലരാമപുരം: ബി.എം.എസ് തേമ്പാമുട്ടം യൂണിറ്റ് കുടുംബസംഗമം ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വിനോദ്,​മേഖലാ സെക്രട്ടറി ദീപു തേമ്പാമുട്ടം,​ മേഖല ജോയിന്റ് സെക്രട്ടറി അമ്പിളി,​വൈസ് പ്രസിഡന്റ് സുനിത തുടങ്ങിയവർ സംബന്ധിച്ചു.യൂണിറ്റ് സെക്രട്ടറി അനീഷ് കുമാർ സ്വാഗതവും ട്രഷറർ ഉമേഷ് നന്ദിയും പറഞ്ഞു.