kvves

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിൽ ചെറുകിട വ്യാപാര മേഖലയ്ക്ക് പ്രത്യക്ഷ നേട്ടമൊന്നും ഇല്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു.
മുദ്രവായ്പ 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയായി ഉയർത്തിയതു മാത്രമാണ് എടുത്തു പറയാനുള്ളത്.
ഇതര മേഖലകൾക്ക് അനുവദിച്ച ബഡ്ജറ്റ് വിഹിതം ക്രയവിക്രയ സാദ്ധ്യത വർദ്ധിപ്പിക്കുമെങ്കിലും റീട്ടെയിൽ വിപണിയിൽ പ്രതിഫലിക്കുന്ന തരത്തിൽ നടപടികൾ ഇല്ല.

ജി. എസ്.ടിയിൽ ഗണ്യമായ വർദ്ധന ഉണ്ടായെങ്കിലും അതിൽ പ്രധാന പങ്ക് വഹിച്ച റീട്ടെയിൽ വ്യാപാര മേഖലയ്ക്ക് ആശ്വാസം നൽകിയില്ല .

#ബീഹാർ-ആന്ധ്രാ ബഡ്ജറ്റ്:

ഡി.വൈ.എഫ്.ഐ

കേന്ദ്ര ബഡ്ജറ്റ് ബീഹാർ-ആന്ധ്രാ ബഡ്ജറ്റായി ചുരുങ്ങിയെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് യാതൊരു പരിഹാരവും നിർദ്ദേശിച്ചിട്ടില്ല. കേന്ദ്ര ബഡ്ജറ്റ് കേരള വിരുദ്ധവും യുവജന വിരുദ്ധവുമാണ്. ബി.ജെ.പി സർക്കാരിനെ താങ്ങി നിർത്തുന്ന ആന്ധ്രയിലെയും ബീഹാറിലെയും പ്രാദേശിക പാർട്ടികളുടെ ആവശ്യങ്ങൾ അപ്പാടെ അംഗീകരിച്ചു. ബി.ജെ.പി ഇതര സർക്കാരുകളെ പാടെ അവഗണിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ തുടർവികസനത്തിന് ഫണ്ടില്ല. ദാരിദ്ര നിർമ്മാർജന പദ്ധതികളുടെ ഫണ്ടും തൊഴിലുറപ്പ്, അങ്കണവാടി ഫണ്ടുകളും വെട്ടിക്കുറച്ചു. ബഡ്ജറ്റിനെതിരെ പ്രതിഷേധിക്കണം.