പള്ളിക്കൽ: മൂതല ഗവ.എൽ.പി സ്കൂളിൽ നിർമ്മിച്ച വർണക്കൂടാരം പദ്ധതി വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയതായി നിർമ്മിച്ച പാചകപ്പുര/സ്റ്റോർ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു.വർണക്കൂടാര ഇടങ്ങളുടെ ഉദ്ഘാടനം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീനയും ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.ഷീബയും നിർവഹിച്ചു.എസ്.എം.സി ചെയർമാൻ ദീപു മോഹനൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി,എസ്.എസ്.ബിജു,പ്രധാനാദ്ധ്യാപിക ജുനൈദാബീവി,എസ്.എസ്.കെ ജില്ലാകോഓർഡിനേറ്റർ ബി.ശ്രീകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.