തിരുവനന്തപുരം: മദർ തെരേസ ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ മെഡിക്കോ ഫെസ്‌റ്റിൽ ഇലക്ട്രിക് വീൽചെയർ, വെയിംഗ് മെഷീൻ, ലാപ്ടോപ്, തയ്യൽമെഷീൻ, വാട്ടർഹീറ്റർ, രോഗികൾക്കുള്ള അവശ്യസാധനങ്ങൾ, ചികിത്സാസഹായം, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.
മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് ജിജി ജോസഫ് അദ്ധ്യക്ഷനായി. എം.എൽ.എമാരായ ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ, സി.കെ.ഹരീന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി.
അനന്തപുരി ആശുപത്രി ചെയർമാൻ ഡോ.മാർത്താണ്ഡപിള്ള, മോഹൻദാസ് എൻജിനിയറിംഗ് കോളേജ് എം.ഡി ഡോ.റാണി മോഹൻദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, ജില്ലാ പഞ്ചായത്തംഗങ്ങളായ വിളപ്പിൽ രാധാകൃഷ്ണൻ, വി.രാധിക, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.അനിൽകുമാർ, ടി.സനൽകുമാർ, പന്തശ്രീകുമാർ, ശിശുക്ഷേമസമിതി സെക്രട്ടറി ജി.എൽ.അരുൺഗോപി, നെടുമങ്ങാട് ഐ.എം.എ പ്രസിഡന്റ് ഡോ.ഹേമാ ഫ്രാൻസിസ്, ഡോ.നെൽസൺ, എസ്.വിജയകുമാർ, സ്വാമി ഗൗഡപാദാനന്ദപുരി, ഡോ.ആനന്ദ്, ഫൗണ്ടേഷൻ സെക്രട്ടറി ആർ.സുരേഷ്, ട്രഷറർ ഡോ.ജ്യോതിഷ് സുഭാഷ്, കോർഡിനേറ്റർ അലക്സ് ജെയിംസ് തുടങ്ങിയവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വ്യക്തികളെയും കുടുംബശ്രീ പ്രവർത്തകരെയും ആദരിച്ചു.